കാസര്‍കോട് (www.evisionnews.co): ലോക് ഡൗണില്‍ കര്‍ണാടക അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് ബോട്ടില്‍ മംഗളൂരുവിലെത്തിയ കാസര്‍കോട്ടെ കുടുംബത്തിനെതിരെ കേസെടുത്തു. കാസര്‍കോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടല്‍ വഴി ബോട്ടില്‍ മംഗളൂരുവിലെത്തിയത്. ബോട്ടുടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ രാജ്യത്തെമ്പാടും പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. രോഗികളെ പോലും കടുത്ത നിയന്ത്രണത്തില്‍ കടത്തിവിടുന്ന സാഹചര്യത്തിലാണ് വിലക്ക് ലംഘിച്ച് കുടുംബം മംഗളൂരുവിലെത്തിയത്.

Post a Comment
0 Comments