Type Here to Get Search Results !

Bottom Ad

അതിര്‍ത്തിയടച്ച് ചികിത്സ നിഷേധിച്ച കര്‍ണാടകയോട് കാസര്‍കോടിന്റെ മധുര പ്രതികാരം

കാസര്‍കോട് (www.evisionnews.co): അതിര്‍ത്തി കൊട്ടിയടച്ച് കാസര്‍കോട് സ്വദേശികള്‍ക്ക് ചികിത്സ നിഷേധിച്ചപ്പോഴും കര്‍ണാടക സ്വദേശികള്‍ക്കായി സാന്ത്വനത്തിന്റെ വാതില്‍ തുറന്നുവെച്ച് കാസര്‍കോടിന്റെ മധുരപ്രതികാരം. തലപ്പാടി അതിര്‍ത്തി മണ്ണിട്ടും ബാരിക്കേഡ് ഉയര്‍ത്തിയും കൊട്ടിയടച്ച് കടുത്ത നിഷേധം കാട്ടിയവരോട് മാനുഷിക മൂല്യം കൊണ്ട് മറുപടി പറയുകയായിരുന്നു കാസര്‍കോട്ടെ ആരോഗ്യപ്രവര്‍ത്തകര്‍. 

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തനായി അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ചെങ്കള പിഎച്ച്സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനക്കിടെയാണ് കര്‍ണാടക സ്വദേശിനിയായ കലാവതി എന്ന 32കാരിയുടെ ദുരിതം ശ്രദ്ധയില്‍പ്പെട്ടത്. വിളര്‍ച്ച, കൈകാലുകളിലും മുഖത്തും വീക്കം, മൂത്രസംബന്ധമായ പ്രശ്നം എന്നിവയായിരുന്നു കലാവതിയുടെ പ്രശ്‌നം. വിദഗ്ദ ചികിത്സയും രോഗപരിശോധനയും ആവശ്യമായതിനാല്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ മുന്‍കൈ എടുത്ത് 108 ആംബുലന്‍സില്‍ അവരെ കയറ്റിവിടുകയായിരുന്നു. 

വൃത്തിഹിനമായ സ്ഥലങ്ങളില്‍ കൂട്ടത്തോടെ താമസിക്കുന്ന അതിഥി തൊഴിലാളികളില്‍ ത്വക്ക് രോഗവും കുട്ടികളില്‍ പോഷകാഹാര കുറവും ശ്രദ്ധയില്‍പെട്ടു. ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും ചികിത്സയും നല്‍കി. ചെങ്കള പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമിമ തന്‍വീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.എസ് രാജേഷ്, ഹാസിഫ്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് സബീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

0 Comments

Top Post Ad

Below Post Ad