Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് മരുന്നുകള്‍ സര്‍ക്കാര്‍ വീട്ടിലെത്തിക്കണം: നോയല്‍ ജോസഫ്

കാസര്‍കോട് (www.evisionnews.co): കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മരുന്നുകള്‍ ലഭിക്കാതെ ദുരിതത്തിലായ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ജില്ലാ ഭരണകൂടം അവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ് ആവശ്യപ്പെട്ടു. 

മുന്നൂറുറോളം വരുന്ന രോഗികള്‍ തങ്ങളുടെ ചികിത്സയ്ക്ക് മംഗളൂരിവിലെ വിവിധ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ തലപ്പാടിയില്‍ അതിര്‍ത്തി അടച്ചതിനാല്‍ ഇവരില്‍ പലര്‍ക്കും ചികിത്സ നടത്താനും മരുന്നുകള്‍ വാങ്ങാനും കഴിയാത്ത സ്ഥിതിയാണ്. അമ്പലത്തറ സ്വദേശി ഒമ്പതു വയസുകാരന്‍ മിഥുന്‍ മരുന്ന് തീര്‍ന്നതിനാല്‍ അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇതിന് ഉദാഹരണമാണ്. കാസര്‍കോട് ജില്ലയുടെ കണ്ണീരായ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി അയച്ചതായി നോയല്‍ ടോമിന്‍ ജോസഫ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad