കാസര്‍കോട് (www.evisionnews.co): ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്യുന്ന കാര്യത്തില്‍ ബാങ്കുകള്‍ അലംഭാവം കാട്ടുകയാണെന്ന് മുസ്്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള കുറ്റപ്പെടുത്തി.
മാസങ്ങളോളം താമസിപ്പിച്ചാണ് സര്‍ക്കാര്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. പെന്‍ഷന്‍ കൊണ്ട് മരുന്നുള്‍പ്പെടെ അത്യാവശ്യങ്ങള്‍ നിര്‍വഹിക്കുന്ന നിരവധി പാവങ്ങളായ ജനങ്ങള്‍ നാട്ടിലുണ്ട്. അക്കൗണ്ടിലേക്കാണോ നേരിട്ട് എത്തിക്കുമോ എന്ന കാര്യത്തിലെ അവ്യക്തത പലരെയും ആശങ്കയിലുമാക്കുന്നു. കോവിഡ് 19 കാലത്തെ ദുരിത ജീവിതത്തിന് ആശ്വസമാകാന്‍ മുഴുവന്‍ പെന്‍ഷന്‍ തുകയും സര്‍ക്കാര്‍ അനുവദിക്കണമെന്നും ബാങ്കുകള്‍ കൃത്യമായി വിതരണം ചെയ്യണമെന്നും അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ആവശ്യപ്പെട്ടു

Post a Comment
0 Comments