കാസര്‍കോട് (www.evisionnews.co): പിതാവിനൊപ്പം ആസ്പത്രിയിലേക്ക് പുറപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ പൊലീസ് തടഞ്ഞു തിരിച്ചയച്ചു. തുടര്‍ന്ന് ഊടുവഴിയിലൂടെ ആസ്പത്രിയിലെത്തിച്ച് ഗര്‍ഭിണിയെ ചികിത്സക്ക് വിധേയയാക്കി.
ശനിയാഴ്ച ഉച്ചയ്ക്ക് കറന്തക്കാട്ട് വെച്ചാണ് സംഭവം. ചൂരി ബട്ടംപാറയിലെ അഷ്‌റഫിന്റെ ഭാര്യ മുബഷിറക്കാണ് ഈ ദുരനുഭവം. കേളുഗുഡെയിലെ സ്വന്തം വീട്ടില്‍ നിന്ന് പിതാവും കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറുമായ പിഎ സമദിന്റെ കൂടെ ഓട്ടോയില്‍ കാസര്‍കോട് കിംസ് ആസ്പത്രിയിലേക്ക് വരുമ്പോഴാണ് കറന്തക്കാട് വെച്ച് പൊലീസ് തടഞ്ഞത്.
പൂര്‍ണ ഗര്‍ഭിണിയാണെന്നും വേദന അനുഭവപ്പെട്ടതിനാല്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞുവെങ്കിലും പൊലീസ് തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് ഊടുവഴിയിലൂടെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ലോക് ഡൗണ്‍ കാലത്ത് ഗര്‍ഭിണികള്‍ക്ക് ആസ്പത്രിയിലേക്കു പോകാന്‍ അനുമതിയുണ്ടാകുമ്പോഴാണ് പൊലീസിന്റെ ഈ ക്രൂരത.
Post a Comment
0 Comments