തിരുവനന്തപുരം (www.evisionnews.co): കേരളത്തില്‍ കോവിഡ് മരണം രണ്ടായി. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസ് (68) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
ഈമാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാള്‍ക്കുണ്ടായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത്.
മാർച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങിൽ ഇയാൾ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. മാർച്ച് 20 വരെ ഇയാൾ പള്ളിയിൽ പോയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ മാർച്ച് 23-ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിട്ടുണ്ട്.
നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇയാൾ ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാർച്ച് ആദ്യവാരം മുതലുള്ള ഇയാളുടെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. മാർച്ച് രണ്ടിന് പോത്തൻകോട് വിവാഹചടങ്ങിൽ പങ്കെടുത്തു,അതെ ദിവസവും മാർച്ച് 11നും,18നും,21നും മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തു. ഒരു കാസർകോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്. രോഗി ഇപ്പോൾ മെഡിക്കൽ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മാർച്ച് 20- വരെ വീടിന് സമീപമുള്ള പള്ളിയിലും 69കാരൻപോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാൾ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളിൽ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തിൽ പോകാൻ നിദ്ദേശിച്ചിട്ടുണ്ട്. ഇയാളെ ചികിത്സിച്ച നാല് ഡോക്ർമാർ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് ഇതുവരെ ഒൻപത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേരളത്തില്‍ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം. എറണാകുളം മട്ടാഞ്ചേരി സ്വദേശി സേട്ട് യാക്കൂബ് ഹുസൈന്‍ (69) ആണ് അന്ന് മരിച്ചത്.

Post a Comment
0 Comments