Type Here to Get Search Results !

Bottom Ad

കൊറോണ: ജില്ലയില്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം: മംഗളൂരു, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കി

Image result for corona virus

കാസര്‍കോട് (www.evisionnews.co): 59 ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ഗള്‍ഫ് മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 14ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. 

രോഗ ലക്ഷണം ഉള്ളവര്‍ കൊറോണാ കണ്‍ട്രോള്‍ സെല്ലിലേക്ക് വിവരം അറിയിക്കണം. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മംഗളൂരു, കണ്ണൂര്‍ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഭീതിജനകമായ സാഹചര്യമില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ എംവി രാംദാസ് പറഞ്ഞു. രോഗബാധക്കെതിരെ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന ജാഗ്രത നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. 

ജനങ്ങള്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിക്കേണ്ടതാണ് കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ജില്ലാ കലക്ടര്‍ ഡോ ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ വൈറസ് അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ എംവി രാംദാസ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ എടി മനോജ്, മാസ് മീഡിയാ ഓഫീസര്‍ സയന എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്‍ട്രോള്‍ സെല്‍ ഫോണ്‍ 9946000493

Post a Comment

0 Comments

Top Post Ad

Below Post Ad