തളങ്കര (www.evisionnews.co): മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ 1419-ാം സ്ഥാപക വാര്‍ഷികം മഹല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ നടത്തി. സമസ്ത വൈസ് പ്രസിഡന്റ് യുഎം അബ്ദുല്‍ റഹ്്മാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മുക്രി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ഇബ്നു യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മഹല്ല് ജനറല്‍ സെക്രട്ടറി പിഎ അബ്ദുല്‍ റഷീദ് ഹാജി, മുദരീസ് അബ്ദുല്‍ ഹമീദ് ഫൈസി, ഹാഫിസ് അബ്ദുല്‍ ബാസിത് മൗലവി, അഡ്വ. ഹനീഫ് ഹുദവി, നൗഫല്‍ ഹുദവി, യൂനുസ് ഹുദവി സംബന്ധിച്ചു.
Post a Comment
0 Comments