Type Here to Get Search Results !

Bottom Ad

കൊറോണ: മൂന്നാംഘട്ടത്തിലേക്ക് കടന്നാല്‍ അതീവ ഗുരുതരമെന്ന് ഐസിഎംആര്‍


ദേശീയം (www.evisionnews.co): ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ രണ്ടാംഘട്ടമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വ്യക്തമാക്കി. രോഗ വ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് വിലയിരുത്തല്‍. മൂന്നാംഘട്ടത്തിലേക്ക് കടന്നാല്‍ അതീവ ഗുരുതരമായ അവസ്ഥയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രോഗ നിര്‍ണയത്തിനായി 72ലാബുകള്‍ തുറന്നു. ഈ ആഴ്ച അവസാനത്തോടെ 49 ലാബുകള്‍ കൂടി സജ്ജമാകും. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും ഐസിഎംആര്‍ അധികൃതര്‍ അറിയിച്ചു. ഓരോ വ്യക്തിയും വലിയ ജാഗ്രതയോടെ മുന്നോട്ട് പോകണം. ചെറിയ രോഗ ലക്ഷണം ഉള്ളവര്‍ പോലും സ്വയം നിരീക്ഷണത്തില്‍ കഴിയുകയോ ചികിത്സ തേടുകയോ ചെയ്യണം. മൂന്നാംഘട്ടം വലിയ വെല്ലുവിളി ആരോഗ്യ മേഖലക്ക് ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.

രോഗം അതിവേഗം നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കുന്ന അവസ്ഥ എന്ത് വിലകൊടുത്തും ചെറുക്കണമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നു. വിദേശത്തുനിനന് വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ഐസൊലേഷനില്‍ കഴിയണമെന്ന് ഐ.സി.എം.ആര്‍ നിര്‍ദ്ദേശിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad