Type Here to Get Search Results !

Bottom Ad

മംഗളൂരു അതിര്‍ത്തികളില്‍ മനുഷ്യര്‍ മരിച്ചുവീഴുന്നു: മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് മുസ്ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): മംഗളൂരു അതിര്‍ത്തി കൊട്ടിയടച്ചതിനാല്‍ തുടര്‍ചികിത്സക്കായി പോവുന്ന രോഗികള്‍ തലപ്പാടി ജംഗ്ഷനില്‍ ആംബുലന്‍സില്‍ മരിച്ചുവീഴുകയാണ്. കര്‍ണാടക സര്‍ക്കാറിന്റെ ധിക്കാരമൂലം ഇതിനകം നാലു മനുഷ്യ ജീവനുകളാണ് അതിര്‍ത്തി പ്രദേശത്ത് നഷ്ടപ്പെട്ടതെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

മംഗളൂരു വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്ന നൂറുകണക്കില്‍ രോഗികളാണ് കൊറോണ വൈറസ് വ്യാപകമായതിനാല്‍ ആസ്പത്രിവിട്ട് അവരവരുടെ വീടുകളിലേക്ക് മടങ്ങിപോയത്. മടങ്ങി പോയ വൃക്ക, കേന്‍സര്‍, ഹൃദോഗ രോഗികള്‍ തുടര്‍ ചികിത്സക്കായി പോകുമ്പോഴാണ് അതിര്‍ത്തി അടച്ചതിനാല്‍ ആംബുലന്‍സില്‍ മരിച്ചുവീഴുന്നത്. ചീഫ് സെക്രട്ടറിമാര്‍ പരസ്പരം സംസാരിച്ചാല്‍ പ്രശ്‌ന പരിഹാരമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇതിനകം മനസിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കാര്യത്തിന്റെ ഗൗരവം മനസിലാക്കി കൊടുത്ത് കേരളത്തിലെ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായത് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad