
കേരളം (www.evisionnews.co): കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപയായി വിലനിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കുപ്പിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. തുടര്‍നടപടി എന്ന നിലയിലാണ് വില ഏകീകരിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്താകെ കുപ്പിവെള്ളത്തിന് 13 രൂപയേ ഈടാക്കാവൂവെന്നാണ് ഉത്തരവ്.
Post a Comment
0 Comments