കാസര്‍കോട് (www.evisionnews.co): കോറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 23-ാം വാര്‍ഡുകളിലും ആരോഗ്യ ജാഗ്രത സമിതികള്‍ രൂപീകരിക്കാന്‍ ചെങ്കള പിഎച്ച്‌സിയുടെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത്തല യോഗം തീരുമാനിച്ചു.
മാര്‍ച്ച് 13മുതല്‍ 17വരെ വിവിധ വാര്‍ഡുകളില്‍ സമിതികള്‍ യോഗം ചേരും. ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, മതനേതാക്കള്‍, അങ്കണവാടി, ആശ, കുടുംബശ്രീ, യൂത്ത് ക്ലബുകള്‍, പൊതുപ്രവര്‍ത്തകര്‍ യോഗങ്ങളില്‍ സംബന്ധിക്കും.
ചൈന, ഹോങ്കോങ്ങ്, തായ്‌ലന്റ്, സിംഗപ്പൂര്‍, മലേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയാ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി തുടങ്ങിയ വിദേശരാജ്യങളില്‍ നിന്നും വരുന്നവരെ നിര്‍ബസമായും കണ്ടെത്തി 14ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനുള്ള നടപടികള്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍ സ്വീകരിക്കും.
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ പൊതുസ്വകാര്യ ചടങ്ങുകള്‍ ഒഴിവാക്കേണ്ടതും പനി, ജലദോഷം, തൊണ്ടവേദന, തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി പരിശേധനയ്ക്കായി മെഡിക്കല്‍ ഓഫിസറുടെ അടുത്തേക്ക് വിടും. വാര്‍ഡുകളില്‍ നിരീക്ഷണം ശക്തമാക്കും സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തും. ചെങ്കള പി.എച്ച്.സിയില്‍ ഹെല്‍പ് ഡസ്‌ക്ക് ആരംഭിച്ചു. രാവിലെ 9മണി മുതല്‍ 4മണി വരെ സേവനം ലഭിക്കും.
മാര്‍ത്തോമ ഹാളില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ശാന്തകുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ് സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷമീമ തല്‍വീര്‍ രോഗ പ്രതിരോധ പ്രവര്‍ത്തനം വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഹമ്മദ് ഹാജി,സുഫൈജ,നാസര്‍ കാട്ടു കൊച്ചി,അബുല്ല കുഞ്ഞി,ശശികല, സിന്ധു,ഓമന,ജലശ്രീ എന്നിവര്‍ പ്രസംഗിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാസിഫ് നന്ദി പറഞ്ഞു. ആരോഗ്യം, ആശ, അങ്കണവാടി, യൂത്ത് ക്ലബുകള്‍ സംബന്ധിച്ചു.

Post a Comment
0 Comments