കൊച്ചി (www.evisionnews.co): ഒളിവില്‍ കഴിയുകയായിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രജിത് കുമാറിനെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് രജിത്കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരണം നല്‍കിയിരുന്നു. സംഭവത്തില്‍ ഒന്നാം പ്രതി രജിത് കുമാര്‍ തന്നെയാണ്. 75ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേസില്‍ ഇന്നലെ രണ്ടുപേരെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment
0 Comments