Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയതില്‍ ജില്ലാ ഭരണകൂടം വീഴ്ച്ച സമ്മതിക്കണം: കെ. നീലകണ്ഠന്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് സെന്ററായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരെ പാര്‍പ്പിക്കുന്നതിനായി ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയതില്‍ ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും ഗുരുതരമായ വീഴ്ച്ചകള്‍ സംഭവിച്ചതായി കോണ്‍ഗ്രസ് നേതാവ് കെ. നീലഗണ്ഡന്‍ പറഞ്ഞു.

ജനറല്‍ ആശുപത്രി കോവിഡ് സെന്റര്‍ ആയതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള രോഗികളെ കൂടി ഇവിടെക്ക് കൊണ്ട് വന്നിരിക്കുകയാണ്. ഏറ്റവും നല്ല താമസവും ഭക്ഷണവും ആവശ്യമുള്ള സമയത്ത് അത് നല്‍കാതെ ഒരു വാര്‍ഡിനകത്ത് ഏട്ട് പേരേയും ഒരു ഫ്‌ലോറിനകത്ത് 30 ല്‍ കൂടുതല്‍ പേരേയും താമസിപ്പിച്ചിരിക്കുകയാണ്. കൂറകളും പ്രാണികളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ അവസ്ഥ ദയനീയമാണെന്നാണ് അവിടെയുള്ള രോഗികള്‍ പറയുന്നത്.

ലോകത്താകെ പടര്‍ന്ന് പിടിച്ചിരിക്കുന്ന കൊറോണ വൈറസിന് കാരണക്കാര്‍ ഇവിടെയുള്ള ആളുകളെന്ന രീതീയിലാണ് ജില്ലയിലെ ചില അധികാരികള്‍ പെരുമാറുന്നത്. രോഗം പിടിപെട്ടവരോട് ശത്രുക്കളെ പോലെ പെരുമാറാതെ മാനുഷിക പരിഗണനകള്‍ നല്‍കി ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികള്‍ക്ക് കഴിയാനുള്ള സംവിധാനം അടിയന്തിരമായി ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad