മംഗളൂരു: (www.evisionnews.co) ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എ.ഐ.കെ.എം.സി.സിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി മംഗളൂരു ജില്ലാ കമ്മിറ്റി രൂപീകരണ യോഗം മാര്‍ച്ച് 15ന് വൈകുന്നേരം നാലുമണിക്ക് ദേര്‍ളകട്ട അവന്യു പ്ലാസ ഓഡിറ്റോറിയത്തില്‍ ചേരും. മുസ്ലിം ലീഗിന്റെയും എ.ഐകെഎംസിസിയുടെയും മുതിര്‍ന്ന നേതാക്കളും മറ്റു മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും. മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് കോഓഡിനേറ്റര്‍ സലീം കര്‍ള അറിയിച്ചു.

Post a Comment
0 Comments