ദേശീയം (www.evisionnews.co): ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് ഭീതിപടരുമ്പോള്‍ രാജസ്ഥാനിലെ സംഘഗാനം വൈറലാവുന്നു. കൊറോണയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടുള്ള സംഘഗാനമാണ് വൈറലായത്. 'കൊറോണ വൈറസ് രാജ്യംവിടുക' എന്നാണ് സ്ത്രീകള്‍ പാട്ടിലൂടെ ആവശ്യപ്പെടുന്നത്. ഞങ്ങള്‍ ഹോളിക്കുള്ള തയ്യാറെടുപ്പിലാണ്, ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുത് എന്നൊക്കെയാണ് പാട്ടില്‍ പറയുന്നത്.
നേരത്തെ കൊറോണയ്ക്കെതിരെ കേന്ദ്രമന്ത്രിയുടെ മുദ്രാവാക്യവും വൈറലായിരുന്നു. 'ഗോ കൊറോണ, കൊറോണാ ഗോ' എന്ന് പറയുന്ന വീഡിയോ ആണ് വൈറലായത്. ഇതുവരെ 115 രാജ്യങ്ങളിലായി 114,186 ആളുകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച് നാലായിരത്തിലേറെ ആളുകള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 50 കഴിഞ്ഞതോടെ രാജ്യം കനത്ത ജാഗ്രതയിലാണ് കേരളത്തില്‍ മാത്രം ഇതുവരെ 12 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Post a Comment
0 Comments