Type Here to Get Search Results !

Bottom Ad

ഡല്‍ഹി കലാപം മതേതര ഇന്ത്യക്ക് അപമാനം: സിടി അഹമ്മദലി


കാസര്‍കോട് (www.evisionnews.co): ഡല്‍ഹിയില്‍ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്ക് നേരെ അഴിച്ചുവിട്ട അക്രമം മതേതര ഇന്ത്യയ്ക്ക് അപമാനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി പറഞ്ഞു. ഷാര്‍ജ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപം സംഘടിപ്പിച്ച ആസാദി ഐക്യദാര്‍ഢ്യവും റഹ്മ വിവാഹ ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അക്രമികളെ തടയാനും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം നല്‍കാനും മുന്നോട്ടുവന്ന ഹൈന്ദവ സമൂഹം കാണിച്ച പ്രവര്‍ത്തനം മാതൃകാപരമാണ്. രാജ്യം പ്രതിസന്ധി നേരിടുമ്പോഴും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഷാര്‍ജ കെഎംസിസിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്- സിടി പറഞ്ഞു.

റഹ്്മ സഹായ പദ്ധതിയുടെ ഭാഗമായി ചെമ്മനാട്, പള്ളിക്കര, ഉദുമ, മുളിയാര്‍ പഞ്ചായത്തിലെ അഞ്ചു പെണ്‍ കുട്ടികള്‍ക്ക് അഞ്ച് പവന്‍ വീതം സ്വര്‍ണം മുസ്‌ലിം ലീഗ് ദേശീയ ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. ഷാര്‍ജ കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് താഹ ചെമ്മനാട് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കുല്‍സു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വിമല ബിനു, ഇബ്രാഹിം പള്ളങ്കോട് ആസാദി

ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. 

ജനറല്‍ സെക്രട്ടറി ശാഫി തച്ചങ്ങാട്, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഉദുമ മണ്ഡലം പ്രസിഡന്റ് കെഇഎ ബക്കര്‍, ജനറല്‍ സെക്രട്ടറി എബി ഷാഫി, ഷാര്‍ജ കെഎംസിസി ഓര്‍ഗ സെക്രട്ടറി നിസാര്‍ വെള്ളിക്കുളങ്ങര, വൈസ് പ്രസിഡന്റ് ഖാദര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, ട്രഷറര്‍ അസീസ് കോട്ടിക്കുളം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീര്‍, ജനറല്‍ സെക്രട്ടറി 

ടിഡി കബീര്‍, ഉദുമ മണ്ഡലം പ്രസിഡന്റ് ആഷിഫ് മാളിക, മുസ്തഫ മച്ചിനടുക്കം, മുഹമ്മദ് മുസ്തഫ, എബി മുനീര്‍, എഎ താജു, ബദറുല്‍ മുനീര്‍, ഹമീദ് പാലിച്ചിയടുക്കം, സലാം ഹാജി കുന്നില്‍, അബ്ദുല്ല കമാം പാലം, കാപ്പില്‍ കെബിഎം ഷരീഫ്, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഫൈസല്‍ അഷ്ഫാഖ്, ഷരീഫ് പൈക്ക പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad