കാസര്‍കോട് (www.evisionnews.co): വ്യാഴാഴ്ച കൊറോണ സ്ഥിരീകരിക്കപ്പെട്ട എരിയാല്‍ സ്വദേശി മൂന്നു വിവാഹങ്ങളില്‍ പങ്കെടുത്തായി വിവരം. രണ്ട് കായിക മത്സരവേദികളിലും ഇയാള്‍ ചെന്നിരുന്നതായും ആളുകളുമായി അടുത്തിടപഴകിയതായും വിവരമുണ്ട്. ഏകദേശം 1400ലധികം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കി വരികയാണ്. കൊറോണയുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് വെള്ളിയാഴ്ച ആറ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജില്ലയില്‍ അതീവ ജാഗ്രതയ്ക്ക് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment
0 Comments