Type Here to Get Search Results !

Bottom Ad

ഡല്‍ഹി കലാപം: യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി


കാസര്‍കോട് (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം ചെയ്തവരെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഡല്‍ഹി പോലീസിന്റെയും സംഘ്പരിവാര്‍ ഗുണ്ടകളുടെയും ഭീകരതയില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. 

പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരംചുറ്റി ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു. പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. 

നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്,അഡ്വ. വിഎം മുനീര്‍, സഹീര്‍ ആസിഫ് നൗഫല്‍ തായല്‍, അസീസ് ഹിദായത്ത് നഗര്‍, ജലീല്‍ തുരുത്തി, എംഎ ഖലീല്‍, സിടി റിയാസ്, റഹ്മാന്‍ തൊട്ടാന്‍, താഹ തങ്ങള്‍, അജ്മല്‍ തളങ്കര, എംഎം നൗഷാദ്, ജീലാനി കല്ലങ്കൈ, റഫീക്ക് വിദ്യാനഗര്‍, അഷ്ഫാക്ക് തുരുത്തി, ഹാരിസ് ബെവിഞ്ച, നവാസ് എരിയാല്‍, ഹാരിസ് തായല്‍, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ഫിറോസ് അടുക്കത്ത്ബയല്‍, ബദ്‌റുദ്ദീന്‍ ആര്‍കെ, മുസ്തഫ പളളം, റഫീഖ് കേളോട്ട്, ഷാനവാസ് മാര്‍പ്പനടുക്ക നേതൃത്വം നല്‍കി.


> യൂത്ത് ലീഗ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി മാര്‍പ്പനടുക്കയില്‍ പ്രതിഷേധ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഹമീദലി മാവിനകട്ട അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അബൂബക്കര്‍ മാര്‍പനടുക്ക ഉദ്ഘടനം ചെയ്തു. അലി തുപ്പക്കല്‍, നൂറുദ്ധീന്‍ ബെളിഞ്ച, അബു ഹാപ്പി, മജീദ് ചക്കുഡല്‍, എസ് മുഹമ്മദ്, സുഹൈല്‍ ഹുദവി, ഫാറൂഖ് മുനിയൂര്‍, ഷാഫി ഏത്തടുക്ക, ലത്തീഫ് മാര്‍പനടുക്ക, സിറാജ് അന്നടുക്ക പ്രസംഗിച്ചു. ശിഹാബ് അന്നടുക്ക സ്വാഗതവും മുജീബ് കുമ്പഡാജെ നന്ദിയും പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad