Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വകലാശാലയില്‍ കായിക രംഗത്ത് കൂടുതല്‍ സൗകര്യമൊരുക്കും: കേന്ദ്ര മന്ത്രി


കാസര്‍കോട് (www.evisionnews.co): പെരിയ കേന്ദ്ര കേരള സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എജുക്കേഷന്റെ പുതുതായി പണികഴിപ്പിച്ച കെട്ടിടം (സരസ്വതി) ഉദ്ഘാടനവും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ. രമേഷ് പൊഖ്രിയാല്‍ നിശാങ്ക് നിര്‍വഹിച്ചു. കായിക രംഗത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന് ഉയര്‍ന്ന പരിഗണന നല്‍കും. പഠനത്തിന് ഏറെ ആവശ്യമുള്ള ഘടകം ശാന്തമായൊരു അന്തരീക്ഷമാണെന്നും ഈ കാമ്പസിലെ ഹരിതാഭയും സൗന്ദര്യവും അതിന് ഏറ്റവും ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ദേശീയ ഗ്രേഡിംഗില്‍ ബി പ്ലസ് പ്ലസ് നേടിയ സര്‍വകലാശാലയെ മന്ത്രി അനുമോദിച്ചു.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരള വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിഭാഗം തലവന്‍ ഡോ. അമൃത് ജി കുമാര്‍, സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ഡീന്‍ എംഎന്‍എം മുസ്തഫ, സി.പി.ഡബ്ലൂ.ഡി സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബി. ശ്രീനിവാസന്‍ സംസാരിച്ചു. പ്രൊ വൈസ് ചാന്‍സ്ലര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരള സ്വാഗതവും രജിസ്ട്രാര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരള ഡോ. എ രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad