കാസര്‍കോട് (www.evisionnews.co): വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 19.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് കോടിവളപ്പിലെ സുനിലിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. 17ന് രാത്രിയാണ് ആഭരണങ്ങള്‍ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. സുനിലിന്റെ രണ്ട് സഹോദരിമാരുടെ ആഭരണങ്ങളാണ് കാണാതായത്. ഈ സമയത്ത് പരിചയത്തിലുള്ള ഒരാള്‍ വീട്ടില്‍ എത്തിയിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. പൊലീസ് അന്വേഷിച്ച് വരുന്നു.

Post a Comment
0 Comments