Type Here to Get Search Results !

Bottom Ad

'പൗരത്വം ഔദാര്യമല്ല അവകാശമാണ്': ആസാദി കോണ്‍ഫറന്‍സില്‍ അണിചേരാം

ഹാരിസ് ദാരിമി ബെദിര 
(എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി)

(www.evisionnews.co) ലോകത്തിനാകെ മാതൃകയായ ഉള്‍ക്കൊള്ളലിന്റെയും സ്വീകരണത്തിന്റേയും ഉന്നത രീതിയവലംബിച്ച പ്രത്യയശാസ്ത്ര വക്താക്കളായ ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തുന്ന സ്ഥിതിയാണ് പുതിയ പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യയിലെ നവ ഫാസിസ്റ്റ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ബിആര്‍ അംബേദ്കറും മൗലാനാ അബ്ദുല്‍ കലാം

ആസാദുമടക്കം ഒട്ടേറെ ത്യാഗികളായ മഹാന്മാരുടെ നിര്‍മിതിയെയാണ് ഇക്കൂട്ടര്‍റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇത് ഏതെങ്കിലുമൊരു വിഭാഗത്തിന്റെ പ്രശ്നമല്ല. മാനവികതയുടെയാകെയും ഇന്ത്യ എന്ന ഉന്നത സങ്കല്‍പ്പത്തിന്റെ തന്നെയും പ്രശ്നമാണ്. ഇതിനെ ജാതി മത ദേശ വ്യത്യാസമില്ലാതെ ചെറുത്തുതോല്‍പ്പിക്കേണ്ടതായിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം.തുടര്‍ന്നു കൊണ്ടിരുക്കുകയാണ് ഇന്ത്യയുടെ ഭാവി തലമുറ ക്യാമ്പസുകളില്‍ നിന്ന്തു ടക്കം കുറിച്ച പ്രതിഷേധം ഇന്നും മുറയാതെ രാജ്യവ്യാപകമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഏറെ അശ്യാസം നല്‍കുന്നതാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. ഈ പോരാട്ടം ഭരണഘടനയെസംരക്ഷിക്കാനാണ്. തെരുവിലിറങ്ങുമ്പോള്‍ ലാത്തി കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കുമ്പോഴും ഒരു ലാത്തിയുടെ മുമ്പിലും കീഴടുങ്ങുകയില്ലന്ന പ്രഖ്യാപനമാണ് ഓരോ സമര പോരാളികളും മുന്നോട്ട് വെക്കുന്നത്.

ഷഹീന്‍ ബാഗ് സമരം എന്നും ഓര്‍ക്കപ്പെടുന്ന ഒരു സമരമായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്ഇന്ത്യയുടെ തെക്ക് കിഴക്കന്‍ ദില്ലിയിലെ ജാമിയ മില്യയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള പ്രദേശമായ ഷാഹിന്‍ ബാഗ്. അവിടെ കഴിഞ്ഞ ഒരു മാസമായി നൂറ് കണക്കിന് അമ്മമാര്‍ സമരത്തിലാണ്. തങ്ങളുടെ പൂര്‍വ്വപിതാക്കള്‍ ജീവിച്ച് മരിച്ച രാജ്യത്ത്, പെട്ടെന്നൊരു ദിവസം പൗരനാണെന്ന് തെളിയിക്കേണ്ടിവരുന്നതിലെ അയുക്തികതയാണ് ആ അമ്മമാരെ നൂറ് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന ഈ തണുപ്പുക്കാലത്തെ പോലും അവഗണിച്ച് രാപ്പകല്‍ സമരത്തിന് പ്രയരിപ്പിക്കുന്നത്, കൂടാതെ ഇന്ത്യയുടെ ഓരോ ഭാഗങ്ങളിലും ഷഹീന്‍ ബാഗ് സമരത്തിന് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ച് വിവിധ കേന്ദ്രങ്ങളില്‍,ഷഹീന്‍ ബാഗ് സ്‌ക്വയര്‍ എന്ന പേരില്‍ വിവിധ രാഷ്ട്രീയ മതസംഘടനകളും ദിവസങ്ങളായി സമരപന്തലിലാണ്. കേരളത്തില്‍ ഭരണകൂടവും പ്രതിപക്ഷവും ഒന്നിച്ചും അല്ലാതെയും സമരം നടത്തി. വിവിധ മുസ്ലിം സംഘടനകളെയും രാഷ്ട്രീയ സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും ഈ പൗരത്വ സമരത്തിലൂടെ സാധിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമരപരിപാടികളുമായി മുന്‍പന്തിയില്‍ തന്നെയുണ്ട്. 

കോഴിക്കോട് കടപ്പുറത്ത് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളാല്‍ ഉദ്ഘാടനം ചെയ്ത സമര പരിപാടി ഒരോ പ്രദേശയത്തും വ്യാപിച്ചിരിക്കുകയാണ്. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്യത്തില്‍ ജില്ലയിലും ശാഖയിലും മണ്ഡലത്തിലും മേഖലയിലും വിവിധ രീതിയിലുള്ള സമരപരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. നാളെ കാസര്‍കോട് ജില്ലയില്‍ വലിയ പ്രതിഷേധ സമ്മേളനത്തിന് സമസ്ത വേദിയൊരുക്കുകയാണ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തയലങ്ങാടിയില്‍ നിന്ന് തുടങ്ങി കാസര്‍കോട് സ്ഥാപിക്കുന്ന ബഹുജന റാലിയിലേക്ക് മുഴുവന്‍ ജനാധിപത്യ മതേത വിശ്വസികളെയും സ്വാഗതം ചെയ്യുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad