കാസര്‍കോട് (www.evisionnews.co): നവീകരിച്ച കാസര്‍കോട് സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ കെട്ടിടം മന്ത്രി ഇപി ജയരാജന്‍ നാടിന് സമര്‍പ്പിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷന്‍ വിവി രമേശന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്്മാന്‍, കായിക യുവജന കാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ ബി അജിത് കുമാര്‍, കായിക യുവജന കാര്യാലയം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി അനന്തകൃഷ്ണന്‍, മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവാകര, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടിവി ബാലന്‍ സംബന്ധിച്ചു.
ഉദയഗിരിയില്‍ രണ്ടര ഏക്കര്‍ ഭൂമിയില്‍ 15വര്‍ഷം മുമ്പ് നിര്‍മിച്ച കാസര്‍കോട് സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ 2016ലെ കാലവര്‍ഷത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം 82ലക്ഷം രൂപ ചെലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മൂന്നു നിലകളായുള്ള കെട്ടിടത്തില്‍ ഒമ്പത് മുറികള്‍, 13ശുചിമുറികള്‍, ജിംനേഷ്യം, പഠന മുറി, രണ്ടു ഡോര്‍മെട്രികള്‍, അടുക്കള, ഡൈനിങ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, രണ്ട് വിശ്രമമുറികള്‍, ഗസ്റ്റ് റൂം, സ്റ്റോര്‍ റൂം, വാര്‍ഡന്‍ റൂം തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
Post a Comment
0 Comments