Type Here to Get Search Results !

Bottom Ad

പൗരത്വ ഭേദഗതി:എല്‍ഡിഎഫ് നിലപാട് രാഷ്ടീയ നാടകമെന്ന് ബഷീര്‍ വെള്ളിക്കോത്ത്

റാസല്‍ഖൈമ (www.evisionnews.co): പൗരത്വ ഭേദഗതി ആക്ടിനെതിരെ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയത്ത് രാഷ്ട്രീയ ലാഭം നോക്കി അജണ്ട നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു. റാസല്‍ഖൈമ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായി പ്രമേയം എടുത്തതും സുപ്രിം കോടതിയെ സമീപിച്ചതും പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമായിരിക്കെ പിന്നീട് എകെജി സെന്റില്‍ നിന്നും മറ്റൊരു രൂപത്തില്‍ തീരുമാനിച്ച നിലവാടും മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗവും ആത്മാര്‍ത്ഥമായി ഈ വിഷയത്തില്‍ സമരം ചെയ്യാതെ ഇത് വഴി രാഷ്ട്രീയ ലാഭം കൊയ്യാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം സംസ്ഥാന കെഎംസിസി പ്രസിഡന്റ് ടി.എം ബഷീര്‍ കുഞ്ഞു ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ബഷീര്‍ മാലോം അധ്യക്ഷത വഹിച്ചു. യുഎഇ കെ.എം.സി.സി സെക്രട്ടറി പി.കെ.എ കരീം, സംസ്ഥാന ജനറല്‍ സെക്രട്ടറി സൈതലവി തായാട്ട്, നാസര്‍ പൊന്മുണ്ടം, റഹിം ജുല്‍ഫാര്‍, അറഫാത്ത് അണങ്കൂര്‍ തുടങ്ങിയ സംസ്ഥാന നേതാക്കള്‍ സംസാരിച്ചു. 

അക്ബര്‍ രാമപുരം, അയ്യൂബ് കോയക്കാന്‍, ഹനീഫ പാനൂര്‍, റസാഖ് ചെനക്കല്‍ അസീസ് കൂടല്ലൂര്‍, കരീം വെട്ടം ബാദുഷ അണ്ടത്തോട്, അസീസ് പേരോട് തുടങ്ങിയ സംസ്ഥാന നേതാക്കളും അഷ്റഫ് പട്‌ല, അഫ്താബ്, മുഹാജിര്‍, മുഹമ്മദ്, സഫ്വാന്‍, ഹംസ ഹിലാല്‍, ഇല്ല്യാസ് തുടങ്ങിയ ജില്ലാ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. ഹംസ ഹിലാല്‍ പൊന്നാട അണിയിക്കുകയും ബഷീര്‍ മാലോം മൊമെന്റോ നല്‍കി ആദരിക്കുകയും അറഫാത്ത് അണ്‍ങ്കൂര്‍ സ്‌നേഹ സമ്മാനം നല്‍കുകയും ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ചട്ടഞ്ചാല്‍ സ്വാഗതവും ട്രഷറര്‍ ആരിഫ് വലിയ പറമ്പ നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad