Type Here to Get Search Results !

Bottom Ad

കാസര്‍കോട് ബിജെപിയില്‍ പൊട്ടിത്തെറി: രവീശതന്ത്രി കുണ്ടാര്‍ പാര്‍ട്ടി വിടുന്നു


കാസര്‍കോട് (www.evisionnews.co): ജില്ലാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ ഭിന്നത പുകയുന്നു. മാസങ്ങളായി കമ്മിറ്റിയില്‍ ഉറഞ്ഞുതുള്ളിയിരുന്ന ഭിന്നതയാണ് ജില്ലാ പ്രസിഡന്റ് പ്രഖ്യാപനത്തോടെ മറനീക്കി പുറത്തുവരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സംസ്ഥാന സമിതി അംഗമായ രവീശ തന്ത്രി പ്രഖ്യാപിച്ചതോടെ വലിയ രീതിയിലുള്ള തര്‍ക്കമാണ് ജില്ലാ കമ്മിറ്റിയില്‍ ഉടലെടുത്തിരിക്കുന്നത്.

രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് അയച്ചതായാണ് പുറത്തുവരുന്ന വിവരം. ജില്ലാ പ്രസിഡന്റ് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നപ്പോള്‍ തന്നെ രവീശതന്ത്രിയുടെ പേര് സജീവ പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവീശ തന്ത്രിയെ ഒരു തവണയെങ്കിലും പ്രസിഡന്റാക്കണമെന്ന് കര്‍ണാടകത്തിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരുതവണ കൂടി കെ ശ്രീകാന്ത് പ്രസിഡന്റായി തുടരമെന്നായിരുന്നു സംസ്ഥാന ജില്ല നേതൃത്വത്തിന്റെ താല്‍പര്യം. പ്രസിഡന്റ് സംബന്ധിച്ച് കണ്ണൂരില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റികളുടെ യോഗത്തില്‍ നറുക്ക് വീണതും കെ ശ്രീകാന്തിന് തന്നെയായിരുന്നു.

എന്നാല്‍ മംഗളൂരുവിലെ ഒരു വിഭാഗത്തിന്റെ വലിയ പിന്തുണ രവീശ തന്ത്രിക്കുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ തുടര്‍ന്ന്ും ബിജെപിയില്‍ പ്രാദേശിക നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഈ ഗ്രൂപ്പ് പോരാണ് വലിയ രീതിയില്‍ ബിജെപിയില്‍ പൊട്ടിത്തെറിക്ക് ഇടവരുത്തിയിരിക്കുന്നത്. 










Post a Comment

0 Comments

Top Post Ad

Below Post Ad