കാസര്‍കോട് (www.evisionnews.co): മാന്യക്ക് സമീപം എരുപ്പക്കട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗള്‍ഫുകാരന്‍ മരിച്ചു. എരുപ്പക്കട്ടയിലെ ഈശ്വര- ഭവാനി ദമ്പതികളുടെ മകന്‍ വിനയദാസ് (42) ആണ് മരിച്ചത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജീവനക്കാരനായ വിനയദാസ് പത്ത് ദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നത്. ഇന്നലെ രാത്രി 10.30മണിയോടെ എരുപ്പക്കട്ടയിലെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം തൊട്ടടുത്ത കടയിലേക്ക് വിനയദാസ് ബൈക്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. തിരിച്ചുവരുമ്പോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതത്.
റോഡിലേക്ക് തെറിച്ചു വീണ വിനയനെ ഉടന്‍ തന്നെ ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിനയദാസിന്റെ ഇരുചക്ര വാഹനത്തിലിടിച്ച ബൈക്കിലെ യാത്രക്കാരനായ മാന്യയിലെ ജയാനന്ദ (40) പരിക്കുകളോടെ ചെങ്കള ആസ്പത്രിയില്‍ ചികിത്സയിലാണ്. ഫിലിപ്പൈന്‍സ് സ്വദേശിനിയായ ജെന്നിഫറാണ് വിനയദാസിന്റെ ഭാര്യ: ജെന്നിഫര്‍ ദല്‍ഹി ഐ.ടി കമ്പനിയില്‍ ജീവനക്കാരിയാണ്. മക്കളില്ല. സഹോദരങ്ങള്‍: ലക്ഷ്മി, സരസ്വതി, ഭാരതി.
Post a Comment
0 Comments