കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി ചൈനയില്‍ നിന്നും മറ്റു കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നുമായി ജില്ലയിലെത്തിയ ആകെ 84പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഇതില്‍ ആസ്പത്രിയില്‍ ഒരാളും വീടുകളില്‍ 83പേരുമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ നിരീക്ഷണ കാലാവധി 28ദിവസം പൂര്‍ത്തിയാക്കിയ 24പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ മാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം ഡെപ്യൂട്ടി ഡിഎംഒ ഡോ. എ.ടി മനോജ് ക്ലാസ് നടത്തി. മഞ്ചേശ്വരം സിറാജ് ഉല്‍ ഹുദിന്‍ സ്‌കൂളിലും ഗവ. സ്‌കൂള്‍ ഉദയവാറിലും ബോധവത്ക്കരണ ക്ലാസ് നടത്തി. തുടര്‍ന്ന് കാസര്‍ഗേകാട്് പഴയ ബസ്സ്റ്റന്റ് പരിസരത്ത് പൊതുജനങ്ങള്‍ക്കായി കൊറോണ വൈറസ് രോഗത്തിനെതിരെ ബോധവത്ക്കരണ മാജിക് ഷോ നടത്തി. ആസ്പത്രിയില്‍ നീരിക്ഷണത്തില്‍ കഴിയുന്നവരുടെ നിലതികച്ചും തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് അറിയിച്ചു.
Post a Comment
0 Comments