Type Here to Get Search Results !

Bottom Ad

അശാന്തമായി ഡല്‍ഹി: മരണസംഖ്യ 16ആയി: 200ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്


ദേശീയം (www.evisionnews.co): പൗരത്വ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു.നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുന്നതിനായി കേന്ദ്രമന്ത്രിസഭായോഗം ഇന്ന് ചേരും.

മുസ്തഫാബാദിലെ അക്രമത്തില്‍ അര്‍ദ്ധരാത്രി ഒരാള്‍ കൂടി മരിച്ചു. 12 പേര്‍ക്ക് കൂടി വെടിയേറ്റു. 56 പൊലീസുകാരടക്കം ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. വെടിയേറ്റ് പരിക്ക് പറ്റിയവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.ഗോകുല്‍പുരി, മോജ്പുര മേഖലകളില്‍ നിരവധി വാഹനങ്ങളും കടകളും തീവച്ച് നശിപ്പിച്ചു.

മോജ്പുരയില്‍ അക്രമികളുടെ വെടിവയ്പ്പില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും റോഡുകളിലിടനീളം ആള്‍ക്കൂട്ടം ആയുധങ്ങളുമായി തമ്പടിച്ച് നില്‍ക്കുകയാണ്.അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.

കലാപത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പൊലീസ് ഭാഗികമായെങ്കിലും പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറായിരുന്ന ഷാഹിദ് (26), ഒരു കരകൗശലവസ്തുക്കളുടെ വില്‍പനക്കാരന്‍ മുഹമ്മദ് ഫുര്‍കാന്‍ (32), രാഹുല്‍ സോളങ്കി (26), ഗോകുല്‍പുരിയിലെ പൊലീസുദ്യോഗസ്ഥനായിരുന്ന രതന്‍ ലാല്‍ (42) എന്നിവരുടെ പേരുവിവരങ്ങള്‍ മാത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad