
നിലമ്പൂര്‍ (www.evisionnews.co): നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാവിളയാട്ടം. രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വഴക്കാണ് സ്റ്റേഷനിലേക്ക് നീണ്ടത്. ബുധനാഴ്ച്ച പുലര്‍ച്ചെ നിലമ്പൂര്‍ തൃക്കൈക്കുത്ത് വെച്ചാണ് മമ്പാട് തോട്ടിന്റക്കര പാലേകോടന്‍ നിംഷാദ് (21 ) നെ പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. നിംഷാദിന്റെ നേത്യത്വത്തില്‍ അക്രമിക്കാന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ചാണ് ഇയാളെ ആക്രമിച്ചത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അവശനായ നിംഷാദുമായി നിലമ്പൂര്‍ സ്റ്റേഷനിലേക്ക് എത്തി നിംഷാദിന് എതിരെ കേസെടുക്കാന്‍ പൊലീസിനോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. മര്‍ദ്ദനമേറ്റ നിംഷാദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടത്.
ഇതില്‍ പ്രകോപിതരായ പ്രതികള്‍ പൊലീസിനെതിരെ പ്രകോപിതരായി അസഭ്യം പറയുകയും കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്തു. ഇതിനിടയില്‍ പോലീസ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററും പ്രതികള്‍ തകര്‍ത്തു. കൂടുതല്‍ പോലീസ്’ എത്തി ഇവരെ അറസ്റ്റ് ചെയതാണ് സംഘര്‍ഷം ഒഴിവാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
നിലമ്പൂര്‍ ചന്തക്കുന്ന് പാലോട്ടില്‍ ഫാസില്‍ എന്ന ഇറച്ചി ഫാസില്‍ (28), കരുളായി വലംപുറം കോലോത്തും തൊടിക അഹമ്മദ് ആഷിഖ് എന്ന കുഞ്ഞാവ (25), ചന്തക്കുന്ന് തെക്കര തൊടിക ഷാബിര്‍ റുഷ്ദ് (28) എന്നിവരാണ് അറസ്റ്റിലായത്. നാലാം പ്രതി സിറിലിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിന് നേരെ കയ്യേറ്റം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
Post a Comment
0 Comments