ന്യൂദല്‍ഹി (www.evisionnews.co): ജാമിഅ മില്ലിയയിലെയും ഷാഹീന്‍ബാഗിലെയും പ്രതിഷേധക്കാര്‍ക്കു നേരെ നടന്ന വെടിവെപ്പ് ചര്‍ച്ച ചെയ്യണമാവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
ഒപ്പം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ബി.ജെ.പി എം.പിമാരായ അനുരാഗ് ഠാക്കൂറിന്റെയും പര്‍വേഷ് വര്‍മയുടെയും വിവാദ പരമാര്‍ശങ്ങളും ചര്‍ച്ചയ്ക്ക് വെക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഞായറാഴ്ച രാത്രി ജാമിഅ മില്ലിഅയില്‍ വീണ്ടും വെടിവെപ്പ് നടന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
Post a Comment
0 Comments