കാസര്‍കോട് (www.evisionnews.co): ദിശ സന്തോഷ്‌നഗര്‍ എജുക്കേഷണല്‍ എംപവര്‍മന്റ് സൊസൈറ്റി വിദ്യാര്‍ത്ഥികള്‍ക്കായി 'ട്രെന്‍ഡ്' പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സന്തോഷ്‌നഗര്‍ മേഖലയിലെ രജിസ്റ്റര്‍ ചെയ്ത അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പ് ഖയ്യൂം മാന്യ ഉദ്ഘാടനം ചെയ്തു. ദിശ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. പരീക്ഷയെ എങ്ങനെ അഭിമൂഖീകരിക്കാം എന്ന വിഷയത്തില്‍ സമീറ അഷ്‌റഫ്, ശബാന റിയാസ് എന്നിവര്‍ ക്ലാസെടുത്തു.
പരിപാടിയില്‍ എക്‌സലന്‍സി അവാര്‍ഡ് ആയിഷത്ത് ഹിബക്ക് സമ്മാനിച്ചു. ദിശ ഭാരവാഹികളായ ടിഎം അബ്ദുല്‍ മഹറൂഫ്, ശാഹുല്‍ ഹമീദ്, നവാസ് സന്തോഷ് നഗര്‍, അബ്ബാസ് മാര, സിദ്ധീഖ് അബ്ദുല്ല, അന്‍വര്‍ സഫറാസ്, സിനാന്‍, ശിഹാബ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. എ. മുഹമ്മദ്, ഉമര്‍ ഫാറൂഖ്, ജസീം, ശാഫി കെഎ, സലീം ടിഎ, മുഹമ്മദ് കുഞ്ഞി എംകെ, ഹമീദ് നെക്കര, നൗഷാദ് എംകെ സംബന്ധിച്ചു.
Post a Comment
0 Comments