Type Here to Get Search Results !

Bottom Ad

ഇന്ത്യന്‍ -രണ്ട് ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം: മൂന്നു പേര്‍ മരിച്ചു


ദേശീയം (www.evisionnews.co): ശങ്കര്‍ സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ക്രെയിന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ സംവിധായകന്‍ ശങ്കറിനും പരിക്കേറ്റിട്ടുണ്ട്. ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ പൂനാമലയിലെ ഇ.വി.പി സ്റ്റുഡിയോയിലാണ് അപകടമുണ്ടായത്. 

150അടി ഉയരമുള്ള ക്രെയിനാണ് മറിഞ്ഞ് വീണത്. രാത്രി 9.30ഓടെയായിരുന്നു അപകടം. ക്രെയിന്‍ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. ക്രെയിന്‍ മറിഞ്ഞ് വീണ് അതിനടിയില്‍ പെട്ടാണ് മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ഇതില്‍ രണ്ട് പേര്‍ ശങ്കറിന്റെ സഹസംവിധായകരാണെന്നാണ് വിവരം.

Post a Comment

0 Comments

Top Post Ad

Below Post Ad