Type Here to Get Search Results !

Bottom Ad

തസ്്‌ലിം വധം: പ്രതികളെ കണ്ടെത്താന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി

കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക സ്വദേശി സി.എം മുഹമ്മദ് മുഹ്തസിം എന്ന ഡോണ്‍ തസ്ലിമിനെ (39) കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ കര്‍ണാടക പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. കൊലപാതകം നടന്ന് 11ദിവസം പിന്നിട്ടിട്ടും പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാനാവാത്തതിനെ തുടര്‍ന്നാണ്  വധവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിദേശത്തുള്ള നാലുപേരെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടിയത്. നാലുപേരടക്കം 16 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പര്യാപ്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
മംഗളൂരുവിലെ ജ്വല്ലറി കവര്‍ച്ചാക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നതിനിടെ തസ്ലിം സഹതടവുകാരോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ജയിലിനകത്തെ ചില തടവുകാര്‍ ഫോണിലൂടെ പുറത്തുള്ള ഗുണ്ടാ സംഘത്തെ അറിയിച്ചുവെന്നും ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ തങ്ങള്‍ അപകടത്തിലാകുമെന്ന് ആശങ്കപ്പെട്ട സംഘം കൊലപാതകം ആസൂത്രണം ചെയ്തുവെന്നുമാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരം. തസ്ലിമിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഒരു വര്‍ഷം മുമ്പുവരെ ആരംഭിച്ചതായും നാട്ടിലും വിദേശത്തുമുള്ള സ്വര്‍ണ്ണ-മദ്യ മാഫിയാ സംഘങ്ങളാണ് കൊലയ്ക്കുപിന്നിലെന്നുമാണ് സൂചന.
മംഗളൂരു ജയിലില്‍ കഴിയുന്നതിനിടെ തസ്ലിമിനെതിരെ ജയിലിനകത്ത് വധഭീഷണി ഉയര്‍ന്നതോടെ ജയാളെ ഗുല്‍ബര്‍ഗ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഉപ്പള സ്വദേശികളായ മൂന്നു പേരും ചെമ്പരിക്കയിലെ ഒരാളുമാണ് കൊലപാതകത്തിന്റെ സൂത്രധാരന്‍മാരെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം.

Post a Comment

0 Comments

Top Post Ad

Below Post Ad