Type Here to Get Search Results !

Bottom Ad

പൗരത്വം: ഹൈദരാബാദ് സര്‍വകലാശാലയില്‍ സമരംചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ പിഴ


ഹൈദരാബാദ് (www.evisionnews.co): ഷാഹീന്‍ബാഗ് സമര മാതൃകയില്‍ ക്യാംപസിനുള്ളില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴയീടാക്കാന്‍ ഹൈദരബാദ് സര്‍വകലാശാല. ജനുവരി 31 മുതല്‍ ഫെബ്രുവരി 2 വരെ ക്യാംപസില്‍ നടത്തിയ ഷാഹീന്‍ ബാഗ് നൈറ്റിനെതിരെയാണ് സര്‍വകലാശാല അധികൃതരുടെ നടപടി. ഷാഹീന്‍ബാഗ് നൈറ്റിന് നേതൃത്വം നല്‍കിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് പിഴ ചുമത്തിയത്. ഫസീഹ് അഹമ്മദ് ഇ.കെ, സഹാന പ്രദീപ്, എ.എസ് ആദിഷ് എന്നിവരോടാണ് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതു സംബന്ധിച്ച് ഫെബ്രുവരി 18 ന് നല്‍കിയ നോട്ടീസില്‍ സര്‍വകലാശാലയിലെ ഗുരുഭക്ഷ് സിംഗ് സ്റ്റുഡന്റ്സ് അസിസ്ന്റ്സ് ഫണ്ട് ഇന്‍ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സിലേക്ക് 10 ദിവസത്തിനുള്ളില്‍ പിഴ നല്‍കണമെന്നാണ് പറയുന്നത്. ഈ നോട്ടീസിന് മുന്‍പേ ലഭിച്ച ഒരു മെമ്മോയില്‍ വിദ്യാര്‍ത്ഥികളോട് പഠനത്തില്‍ ശ്രദ്ധിക്കാനും ആവശ്യപ്പെട്ടിരുന്നു.

'നിലപാടുകളെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് തീവ്രവാദം'; ഷാഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്കെതിരെ കേരള ഗവര്‍ണരുടെ പരോക്ഷ വിമര്‍ശനം

പ്രതിഷേധ പരിപാടികള്‍ക്ക് സര്‍വകലാശാല അനുമതി നിഷേധിച്ചിരുന്നെന്നും ഇത് മറി കടന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത് എന്നുമാണ് അധികൃതരുടെ വാദം. ഒപ്പം രാത്രി 11 മണിക്ക് ശേഷം സമരം നടത്തുന്നത് സര്‍വകലാശാല നിയമത്തിനെതിരാണെന്നും അധികൃതര്‍ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad