ന്യൂഡല്‍ഹി (www.evisionnews.co): ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ മലപ്പുറത്തിന് ഒന്നാം സ്ഥാനം. ദി ഇക്കണോമിസ്റ്റിന്റെ 2015-20 പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേഗത്തില്‍ വളരുന്ന ആദ്യ പത്ത് നഗരങ്ങളില്‍ മലപ്പുറത്തിനെ കൂടാതെ കോഴിക്കോടിനും കൊല്ലത്തിനും സ്ഥാനമുണ്ട്. കോഴിക്കോട് നാലാമതും കൊല്ലം പത്താമതുമാണ്. തൃശ്ശൂര്‍ 13-ാം സ്ഥാനത്തുമുണ്ട്.
പട്ടികയിലെ ആദ്യ 15ല്‍ ഇന്ത്യയില്‍ നിന്ന് കേരളത്തിലെ നഗരങ്ങള്‍ മാത്രമാണുള്ളതെന്നതും ശ്രദ്ധേയമാണ്. 27-ാം സ്ഥാനത്തുള്ള സൂറത്തും 30-ാം സ്ഥാനത്തുള്ള തിരുപ്പൂരും മാത്രമാണ് പട്ടികയില്‍ പിന്നീട് വരുന്ന ഇന്ത്യന്‍ നഗരങ്ങള്‍. 2015-20 കാലയളവില്‍ 44.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയാണ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയത്. വിയറ്റ്നാമിലെ കാന്‍ തോ ആണ് രണ്ടാം സ്ഥനത്ത്. നാലാമതുള്ള കോഴിക്കോട് 34.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കൊല്ലം 31.1 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ കൈവരിച്ചത്.
Post a Comment
0 Comments