Type Here to Get Search Results !

Bottom Ad

ഐ.എസ്.ആര്‍.ഒയുടെ ആദ്യദൗത്യം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു

ദേശീയം (www.evisionnews.co): ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 02.35ന് ഫ്രഞ്ച് ഗയാനയിലെ കുറൂ സ്പേസ് പോര്‍ട്ടില്‍ നിന്നാണ് ജിസാറ്റ് വിക്ഷേപിച്ചത്. യൂറോപ്യന്‍ വിക്ഷേപണ വാഹനം അരിയാനെ അഞ്ചാണ് ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്.3,357 കിലോഗ്രാം ഭാരമുള്ളതാണ് ഉപഗ്രഹം.

യൂറോപ്യന്‍ ബഹിരാകാശ വിക്ഷേപണ സേവന ദാതാവായ അരിയാനെ സ്പേസാണ് വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണം നടത്തിയത്. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യത്തെ ദൗത്യമാണ് ജിസാറ്റ് 30. 2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് -4എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30യുടെ വിക്ഷേപണം. ഡിടിഎച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ജിസാറ്റ് മുതല്‍ കൂട്ടാകും.

ഇന്ത്യന്‍ പ്രക്ഷേപകര്‍ക്ക് ഏഷ്യയുടെ മധ്യപൂര്‍വ്വ മേഖലകളിലും, ആസ്ട്രേലിയയിലും പ്രക്ഷേപണം നടത്താന്‍ ജി-സാറ്റ് 30 വഴി പറ്റും. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. അരിയാനെ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യന്‍ ഉപഗ്രഹമാണ് ജിസാറ്റ്. യൂട്ടെല്‍സാറ്റ് കണക്റ്റ് എന്ന യൂറോപ്യന്‍ ഉപഗ്രഹവും ജിസാറ്റ് -30ന് ഒപ്പം അരിയാനെ അഞ്ച് വിജയകരമായി ബഹിരാകാശത്തെത്തിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad