Type Here to Get Search Results !

Bottom Ad

ജെ.എന്‍.യുവില്‍ ആക്രമണം നടത്തിയത് ഇടതു ജിഹാദി കോണ്‍ഗ്രസ് സംഘം: വിവാദ പരാമര്‍ശവുമായി സുരേന്ദ്രന്‍


കേരളം (www.evisionnews.co): ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെ ആക്രമണം നടത്തിയത് ഇടതു ജിഹാദി കോണ്‍ഗ്രസ് സംഘമാണെന്ന് കെ. സുരേന്ദ്രന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. വിഷയത്തെ കേരളത്തിലെ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്യുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. 

ജെ.എന്‍.യുവില്‍ കോണ്‍ഗ്രസും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ള പൂശുന്ന വ്യാജവാര്‍ത്തകളാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ സത്യം പറയുമ്പോള്‍ മലയാള മാധ്യമങ്ങള്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad