Type Here to Get Search Results !

Bottom Ad

ഓര്‍മച്ചെപ്പ്- ഗോവിന്ദ പൈ കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി


മഞ്ചേശ്വരം (www.evisionnews.co): നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളജിലെ 2001-2004 ബികോം ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ ഓര്‍മകളുടെ ചെപ്പ് തുറക്കാന്‍ ഒത്തുചേര്‍ന്നു. ചടങ്ങില്‍ പഴയകല ഗുരുനാഥാക്കന്മാരെ ആദരിച്ചു. സംഗമത്തില്‍ ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജ് കോമേഴ്സ് വിഭാഗം മേധാവി ഡോ. വി. ശചീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജോണ്‍ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. 

അട്ടപ്പാടി ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി അനില്‍ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. അനില്‍ പ്രസാദിനെയും ഡോ. വി. ശചീന്ദ്രനെയും പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജോണ്‍ ചടങ്ങില്‍ ആദരിച്ചു. അകാലത്തില്‍ വിടപറഞ്ഞ പൂര്‍വകാല അധ്യാപകനായ പ്രൊഫ കെ.വി തോമസിനെയും പൂര്‍വ വിദ്യാര്‍ത്ഥി വിജയനെയും അനുസ്മരിച്ചു. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പഴയ കാല സഹപാഠികളെ കണ്ടപ്പോള്‍ പലരും പഴയ കാല ബി.കോം വിദ്യാര്‍ത്ഥികളായി മാറി. അജീഷ്, സജിത്ത് പാലേരി, സാജന്‍, ലക്ഷ്മി, മഞ്ജു, കെ.പി സജിത്ത്, കെ. ബാലകൃഷ്ണന്‍ , ഇബ്രാഹിം , സി.കെ അജിത് കുമാര്‍, പ്രജീഷ് , മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. ശരത് കുമാര്‍ സ്വാഗതവും ഷിഹാബ് ഊദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad