Type Here to Get Search Results !

Bottom Ad

മല്ലം റോഡ് മെക്കാഡം ടാറിംഗ്: തുക അനുവദിക്കണം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി


വിദ്യാനഗര്‍ (www.evisionnews.co): മുളിയാര്‍- ചെങ്കള പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എട്ടാം മൈല്‍- മല്ലം- ബീട്ടിയടുക്കം റോഡ് മെക്കാഡം ടാറിംഗ് പ്രവര്‍ത്തിക്കുള്ള നടപടികള്‍ ത്വരിത പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിന് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ്കുഞ്ഞി എന്നിവര്‍ നിവേദനം സമര്‍പ്പിച്ചു.

നിലവില്‍ രണ്ട് കോടി രൂപക്കുള്ള ഭരണാനുമതി നല്‍കി സാങ്കേതിക അനുമതിക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്നും നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ടെണ്ടര്‍ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്നും എ.ജി.സി ബഷീര്‍ അറിയിച്ചു. മല്ലം ക്ഷേത്രം, പൈക്കം മണവാട്ടി മഖാം എന്നീ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിച്ചേരുന്ന ഭക്തജനങ്ങളുടേതുള്‍പ്പെടെ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡ് വഴി കടന്നുപോകുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ബാക്കി വരുന്ന ഭാഗം കൂടി മെക്കാഡം ടാര്‍ ചെയ്ത് സുഗമമായ ഗതാഗതത്തിന് അവസരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, വികസന സമിതി ഭാരവാഹികളായ ഷരീഫ് കൊടവഞ്ചി, ഹനീഫ മാസ്റ്റര്‍, ഹമീദ് മല്ലം കൃഷ്ണന്‍ ചേടിക്കാല്‍, ഷരീഫ് മല്ലത്ത്, പൊന്നപ്പന്‍ കുഞ്ഞി മല്ലം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad