ദേശീയം (www.evisionnews.co): റിപ്പബ്ലിക് ദിനാഘോഷങ്ങളുടെയും മഹാശിവരാത്രിയുടെയും മുന്നോടിയായി അലിഗഡില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. പരിപാടികള്‍ സമാധാനപരമായി നടക്കുന്നതിന് വേണ്ടിയാണ് നിരോധനാഞ്ജ പ്രഖ്യാപിക്കുന്നതെന്ന് സര്‍ക്കാരിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലനില്‍ക്കുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് പ്രദേശത്ത് സിആര്‍പിസി സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രദേശത്ത് ഇപ്പോള്‍ സമരങ്ങള്‍ നടക്കുന്നുണ്ട്. ജനുവരി 26ന് റിപ്പബ്ലിക് ദിനവും അതിനു മുന്‍പ് 21ന് മഹാശിവരാത്രിയും മറ്റു പരിപാടികളും പ്രദേശത്ത് നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുളളതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
Post a Comment
0 Comments