(www.evisionnews):പൗരത്വ നിയമ ഭേദഗിക്കെതിരെ രാജ്യത്ത് പ്രതിഷേധം കത്തുമ്പോള്‍ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ആദ്യ പടിയായി പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ ബുദ്ധ വിഭാഗങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പട്ടിക തയാറാക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്ന് ദശകങ്ങളായി പൗരത്വം ഇല്ലാതെ യുപിയില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളെ കണ്ടെത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുകള്‍ നിര്‍ദേശിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാഷ് അവാസ്തി പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് പിയിലെത്തിയവരുടെ എണ്ണം വളരെ കുറവായിരിക്കും. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും എത്തിയവരാകും കൂടുതല്‍. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ആദ്യ ചവിട്ടുപടിയാണ് വിവര ശേഖരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments