കാസര്‍കോട് (www.evisionnews.co):കൂട്ടുകാര്‍ക്കൊപ്പംകളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ അന്നഡുക്കയിലെ ഹസൈനാര്‍- റംല ദമ്പതികളുടെ മകനും വിദ്യാഗിരി എസ്.എ.ബി.എം.പി.യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് യാസീന്‍ (11)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചതിന് ശേഷം സുഹൃത്തുക്കളുമൊത്ത് കളിക്കാനാണെന്ന് പറഞ്ഞ് പോയാതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ വീട്ടില്‍ നിന്നും അല്‍പ്പം മാറിയുള്ള അന്നടുക്ക ബാല്‍ചിറ തടയണയ്ക്ക് സമീപം യാസിന്റെ ചെരുപ്പ് കണ്ടതോടെ പരിസരവാസികളുടെ സഹായത്തോടെ തടയണയില്‍നടത്തിയ തിരച്ചലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: മുബശിറ, മുനാസിബ.
കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍പോയ 11കാരന്‍ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍
17:41:00
0
Tags
Post a Comment
0 Comments