ദേശീയം (www.evisionnew.cx): തൊഴില്‍ അവകാശങ്ങളെക്കുറിച്ചുള്ള ബ്രൗസര്‍ പോപ് അപ്പുകള്‍ മറ്റുജീവനക്കാര്‍ക്ക് കൈമാറിയ ജീവനക്കാരിയെ ഗൂഗിള്‍ പിരിച്ചുവിട്ടു. ഈ തരത്തിലുള്ള അഞ്ചാമത്തെ പിരിച്ചുവിടലാണിത്. ബ്രൗസര്‍ മെസേജ് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ സ്പിയേര്‍സിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ പിരിച്ചുവിട്ടതായി നോട്ടീസ് നല്‍കുകയുമായിരുന്നു.
മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് ജീവനക്കാരി ആരോപിച്ചു. നേരത്തെയും തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം തന്നോട് കമ്പനി വിശദീകരണം ചോദിച്ചിരുന്നുവെന്ന് ഇവര്‍ സമൂഹിക മാധ്യമത്തില്‍ കുറിച്ചു. എന്നാല്‍, കുറച്ച് പേര്‍ക്ക് മാത്രം പ്രവേശനമുള്ള ആഭ്യന്തര സുരക്ഷ സംവിധാനത്തില്‍ ഭേദഗതി വരുത്താന്‍ ശ്രമിച്ചതിനാണ് ജീവനക്കാരിയെ പുറത്താക്കിയതെന്ന് കമ്പനി വിശദീകരിക്കുന്നു.
അതേസമയം, നേരത്തെ പിരിച്ചുവിടപ്പെട്ട നാല് ജീവനക്കാര്‍ ഗൂഗിളിനെതിരെ അമേരിക്കന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ പരാതികളില്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഗൂഗിളിന്റെ തൊഴില്‍ പോളിസി വിശദമായി സര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധിക്കും.
Post a Comment
0 Comments