Type Here to Get Search Results !

Bottom Ad

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കത്തുന്നു: പശ്ചിമബംഗാളില്‍ അഞ്ചു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം

ദേശീയം (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പ്രതിഷേധം കലാപമായി മാറിയ പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ് പൂര്‍, ഹൗറ ജില്ലകളിലും നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ബരാസാത്, ബസിര്‍ഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരുയ് പൂര്‍, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്.

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധം ഒരു വര്‍ഗീയകലാപത്തിലേക്ക് വഴിമാറുന്ന സാഹചര്യത്തിലാണ്, മുന്‍കരുതലെന്ന നിലയില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുന്നത്. ചില സംഘടിത വര്‍ഗീയ ശക്തികള്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സംഘടിച്ച് കലാപം അഴിച്ച് വിടാന്‍ ശ്രമിക്കുന്നെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗൊല റയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികള്‍ സമരക്കാര്‍ കത്തിച്ചിരുന്നു. ഇതിന് പിന്നാലെ തൊട്ടടുത്തുള്ള കൃഷ്ണഗഞ്ച് റെയില്‍വേ സ്റ്റേഷനിലെ ഒരു ട്രെയിനിനും സമരക്കാര്‍ തീയിട്ടു. കൊല്‍ക്കത്തയ്ക്ക് തൊട്ടടുത്തുള്ള ഹൗറ സ്റ്റേഷനടുത്ത് നിര്‍ത്തിയിട്ടിരുന്ന 15 ബസുകളാണ് സമരക്കാര്‍ കത്തിച്ചത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad