Type Here to Get Search Results !

Bottom Ad

പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷത്തിന്റെ അറുപതോളം ഹരജികള്‍ സുപ്രീം കോടതിയില്‍


ന്യൂഡല്‍ഹി (www.evisionnews.co): പൗരത്വ നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകള്‍ പരിഗണിക്കുക. അറുപതോളം ഹരജികളാണ് സുപ്രീംകോടതിയില്‍ പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാര്‍ട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം ഹരജി നല്‍കിയിട്ടുണ്ട്.

ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാകും വാദങ്ങള്‍ നയിക്കുക. നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം. ഹരജികളില്‍ വാദംകേള്‍ക്കാനാണ് സുപ്രീംകോടതി തീരുമാനിക്കുന്നതെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച ശേഷമാകും തുടര്‍നടപടികള്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad