കാസര്‍കോട് (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസിനെ വെട്ടിക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ക്കും പരിക്കുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപമാണ് അപകടം.
കാസര്‍കോട് നിന്നും ഉദുമയിലേക്ക്് പോകുകയായിരുന്ന രണ്ടുയുവതികള്‍ സഞ്ചരിച്ച ഓട്ടോയിലാണ് മേല്‍പറമ്പിലേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാര്‍ ഇടിച്ചത്. എതിരെ വരികയായിരുന്ന കെഎസ്ആര്‍ടി ബസില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ കാര്‍ നിയന്ത്രണം വിടുകയും പിന്നാലെ വരികയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഒരു യുവതിയെ കാസര്‍കോട് കിംസ് ആസ്പത്രിയിലും ഓട്ടോ ഡ്രൈവറെയും മറ്റൊരു യുവതിയെയും കാര്‍ ഡ്രൈവറെയും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന 12വയസുള്ള പെണ്‍കുട്ടിക്ക് നിസാര പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന രണ്ടു യുവതികളും നേപ്പാള്‍ സ്വദേശികളാണ്. താജ്ഹോട്ടലിലെ ജീവനക്കാരാണെന്നാണ് വിവരം.
Post a Comment
0 Comments