Type Here to Get Search Results !

Bottom Ad

ഹൊന്നമൂല- ഫോര്‍ട്ട് റോഡിന്റെ ദുരവസ്ഥ: നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു


കാസര്‍കോട് (www.evisionnews.co): നഗരസഭയിലെ 20, 21 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഹൊന്നമൂല- ഫോര്‍ട്ട് റോഡ് പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പ്രധാന റോഡ് തകര്‍ന്ന് അഞ്ച് വര്‍ഷത്തോളമായിട്ടും നവീകരിക്കാന്‍ നടപടി സ്വീകരിക്കാതെ ഈ വാര്‍ഡുകളോട് കടുത്ത വിവേചനവും അവഗണനയും തുടരുന്ന നഗരസഭാ അധികൃതരുടെ നടപടികള്‍ക്കതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങുന്നു.

ഈ വാര്‍ഡുകളിലുള്‍പ്പെട്ട കോട്ടക്കുന്ന് റോഡ് ഏറ്റവും അവസാനമായി ടാറിംഗ് പ്രവൃത്തി നടത്തിയത് 15വര്‍ഷം മുമ്പാണ്. നഗരത്തില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് ഗതാഗതക്കുരിക്കില്ലാതെ എളുപ്പത്തില്‍ എത്തപ്പെടാവുന്നതും മഡോണ കോണ്‍വെന്റ് സ്‌കൂള്‍, അങ്കണവാടി, ഹനുമാന്‍ ടെമ്പിള്‍, കൂടാതെ നിരവധി വ്യാപര സ്ഥാപനങ്ങളിലേക്കും ഈറോഡാണ് ആശ്രയം. പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായ റോഡിലൂടെ അതിദയനീയമായാണ് വാഹനങ്ങള്‍ കടന്നുപോവുന്നത്. നഗരത്തിലെ ഓട്ടോറിക്ഷകള്‍ ഈഭാഗത്തേക്ക് ഓട്ടംപോവാന്‍ തയാറാവുന്നില്ല.

അപകടകരമായ രീതിയില്‍ നീങ്ങുന്ന വാഹനങ്ങള്‍ മൂലം സ്‌കൂള്‍ കുട്ടികളുടേതടക്കം കാല്‍നടയാത്രയും ദുസഹമാണ്. ഈ റോഡിന്റെ നവീകരണം ആവശ്യപ്പെട്ട് നഗരസഭാംഗം റാഷിദ് പൂരണം നിരവധി തവണ നഗരസഭക്ക് നിവേദനം നല്‍കിയിരുന്നു. ഏറ്റവും അവസാനമായി 11ന് നടന്ന കൗണ്‍സില്‍ യോഗത്തിലും റാഷിദ് ഇതേ വിഷയം ഉന്നയിച്ച് രംഗത്തുവരികയും നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്ന വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്നും നഗരസഭയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളുമുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് പ്രദേശവാസികളായ ഹൊന്നമൂല- ഫോര്‍ട്ട് റോഡ് നിവാസികള്‍ ഈ വരുന്ന 22ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനും തുടര്‍ന്ന് റോഡ് നവീകരണത്തിനായി നഗരസഭ കവാടത്തില്‍ സമരപരിപാടിക്ക് രൂപംനല്‍കാനും തീരുമാനിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad