Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ദേശരക്ഷാ മാര്‍ച്ച്: എ. അബ്ദുല്‍ റഹ്മാന്‍ നയിക്കും


കാസര്‍കോട്(www.evisionnews.co): ഇന്ത്യ എല്ലാവരുടേതുമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി 11,12 തിയതികളില്‍ നീലേശ്വരം മുതല്‍ കുമ്പള വരെ ദേശരക്ഷാ മാര്‍ച്ച് നടത്താന്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. 11ന് രാവിലെ നീലേശ്വരത്തു നിന്നും കാല്‍നടയായി ആരംഭിക്കുന്ന മാര്‍ച്ച് വൈകുന്നേരം മാണിക്കോത്ത് മഡിയന്‍ ജംഗ്ഷനില്‍ സമാപിക്കും. പിറ്റേദിവസം രാവിലെ ഉദുമയില്‍ നിന്നും ആരംഭിച്ച് വൈകിട്ട് കുമ്പളയില്‍ സമാപിക്കും. 

പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സി നടപ്പാക്കുന്നതിനും എതിരെയുള്ള മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ദേശ് രക്ഷാ മാര്‍ച്ചില്‍ പ്രമുഖ നേതാക്കളും ജനപ്രതിനിധികള്‍ സാമൂഹിക സാംസ്‌കാരിക നായകന്‍മാരും പങ്കാളികളാകും. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹിമാന്‍ നയിക്കുന്ന മാര്‍ച്ചില്‍ സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി, ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി.ഇ.അബ്ദുള്ള, എം.സി.ഖമറുദ്ധീന്‍ എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്.മുഹമ്മദ് കുഞ്ഞി രക്ഷാധികാരികളായിരിക്കും. ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി വൈസ് ക്യാപ്റ്റനും ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ.പി.ഹമീദലി ഡയറക്ടറുമായിരിക്കും. ജില്ലാ സെക്രട്ടറിമാരായ അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.കെ.ബാവ, വി.പി.അബ്ദുള്‍ ഖാദര്‍, പി.എം.മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായിരിക്കും. ദേശ് രക്ഷാ മാര്‍ച്ച് ചരിത്ര സംഭവമാക്കണമെന്ന് യോഗം മതേതര ജനാധിപത്യ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. 

ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി.ഇ.അബ്ദുള്ള അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഹിമാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. കല്ലട്ര മാഹിന്‍ ഹാജി,എം.സി. ഖമറുദ്ധീന്‍ എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.വി അബ്ദുല്‍ ഖാദര്‍, വി.കെ. ബാവ, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.ജി.സി. ബഷീര്‍, ടി.എ.മൂസ, എ.എം. കടവത്ത്, കെ.ഇ.എ. ബക്കര്‍ , കെ.എം ശംസുദ്ധീന്‍ ഹാജി, എം. അബ്ബാസ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.ബി. ശാഫി, അഡ്വ. എം.ടി.പി കരിം, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, സി. മുഹമ്മദ് കുഞ്ഞി, ഹനീഫ ഹാജി പൈവളിഗെ, സയ്യിദ് ഹാദി തങ്ങള്‍, യൂസുഫ് ഹേരൂര്‍, അബൂബക്കര്‍ പെര്‍ദ്ദണ, മാഹിന്‍ കേളോട്ട്, ഹാരിസ് ചൂരി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ടി.പി. കുഞ്ഞബ്ദുല്ല, എം.ബി യൂസുഫ്, കാപ്പില്‍ മുഹമ്മദ് പാഷ ,കെ.ശാഫി ഹാജി,എ.കെ.എം. അഷറഫ്, അഷറഫ് എടനീര്‍, ടി.ഡി. കബീര്‍, ഹാഷിം ബംബ്രാണി, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സി.എ. അബ്ദുല്ല കുഞ്ഞി, എ.പി. ഉമ്മര്‍, അബ്ബാസ് ഒണന്ത, പി.പി. നസീമ ടീച്ചര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad