മഞ്ചേശ്വരം (www.evisionnews.co): കുഞ്ചത്തൂര്‍ മഹാലിംഗേശ്വരത്ത് യുവാക്കള്‍ക്ക് നേരെയുണ്ടായ ആര്‍.എസ്.എസ് അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കലന്തര്‍ (21), ഇംത്യാസ്(17), ഇര്‍ഫാന്‍(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടോടെ ഫുട്‌ബോള്‍ കളികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളാണ് അക്രമത്തിനിരയായത്. യാതൊരു പ്രകോപനവുമില്ലാതെ യുവാക്കള്‍ക്ക് നേരെ നടത്തിയ അക്രമം ജില്ലയില്‍ കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്ന് കാസര്‍കോട് നടക്കുന്ന ബിജെപി സമ്മേളനത്തെ തുടര്‍ന്ന് വ്യാപക ആക്രമണം അഴിച്ചുവിടാന്‍ സംഘ്പരിവാരം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് മഞ്ചേശ്വരത്തെ അക്രമസംഭവം.
Post a Comment
0 Comments