കാസര്‍കോട് (www.evisionnews.co): ടെമ്പോ വാന്‍ ബൈക്കിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു. ചെര്‍ക്കള ബേര്‍ക്കയിലെ ഷമ്മാസ് (20) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45മണിയോടെ നായന്മാര്മൂലയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സി ഉമ്മറിന്റെയും സാറാബിയുടെയും മകനാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Post a Comment
0 Comments